thiruvona pularikal (thiruvonam) - vani jayaram lyrics
ആ.ആ… ആ… ഓ.ഓ… ഓ.ഓ…
തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച്ച വാങ്ങാന്
തിരുമുറ്റമണിഞ്ഞൊരുങ്ങീ…
തിരുമേനി എഴുന്നള്ളും സമയമായീ…
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ… ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…
ഉത്രാടപ്പൂക്കുന്നിന് ഉച്ചിയില് പൊന്വെയില്
ഇത്തിരി പൊന്നുരുക്കീ…
ഇത്തിരി പൊന്നുരുക്കീ…
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി…
ഓണക്കിളി… ഓണക്കിളി…
തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച്ച വാങ്ങാന്
തിരുമുറ്റമണിഞ്ഞൊരുങ്ങീ…
തിരുമേനി എഴുന്നള്ളും സമയമായീ…
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ… ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…
കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള് കൈകൊട്ടി
പാട്ടുകള് പാടിടുന്നൂ…
ഓണവില്ലടിപ്പാട്ടിന് നൂപുരം കിലുങ്ങുന്നൂ…
പൂവിളിത്തേരുകള് പാഞ്ഞിടുന്നൂ…
പാഞ്ഞിടുന്നൂ… പാഞ്ഞിടുന്നു…
തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച്ച വാങ്ങാന്
തിരുമുറ്റമണിഞ്ഞൊരുങ്ങീ…
തിരുമേനി എഴുന്നള്ളും സമയമായീ…
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ… ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…
Random Song Lyrics :
- 100 - drm klikk lyrics
- vs. pride [vbt 2018 - vorrunde 2] - mc zirkel lyrics
- 500 3awd - chareuf lyrics
- freestyle #2 - d-block lyrics
- eyes wide shut - billy idol lyrics
- water from a vine leaf - william orbit lyrics
- up in the air - antya lyrics
- räuber u poli - lo & leduc lyrics
- song in the sun - stan engby lyrics
- cover my open wounds - yxng maz lyrics