lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sougandhikangal vidarnnu (from "mahaabali") - vani jayaram & krishnachandran lyrics

Loading...

സൗഗന്ധികങ്ങള് വിടര്ന്നു
സഖിയുടെ കാര്ക്കൂന്തലണിഞ്ഞു
മാനസസരസ്സിലെ മണിയരയന്നങ്ങള്

ആലിംഗനങ്ങളിലോ…
ഈ സൗരഭം എവിടെ നിന്നോ?

സൗഗന്ധികങ്ങള് വിടര്ന്നു
മദനന്റെ മാരിവില്ലുണര്ന്നു
മാനസസരസ്സിലെ മണിയരയന്നങ്ങള്
ആലിംഗനങ്ങളിലോ…
ഈ സൗരഭം എവിടെ നിന്നോ?

അമരാവതിയിലും അളകാപുരിയിലും
അനുരാഗവസന്തമായ്…
ഇതളോതിളള്ചൂടും പൂവുകള്ക്കെല്ലാം
ഇണയെ തേടാന് ദാഹമായ്…
ഈ ശലഭം അരികിലില്ലേ?

സൗഗന്ധികങ്ങള് വിടര്ന്നു
മദനന്റെ മാരിവില്ലുണര്ന്നു

യമുനാതടത്തിലെ അഭിരാമവനികയില്
മധുരാഗസുഗന്ധമായ്…
ഋതുഭേദമറിയാതെ ഈ തളിരടിയില് ഞാന്
കൊഴിയും പൂജാമലരായ്…
ഈ പരിമളം എവിടെനിന്നോ?

സൗഗന്ധികങ്ങള് വിടര്ന്നു
മദനന്റെ മാരിവില്ലുണര്ന്നു
മാനസസരസ്സിലെ മണിയരയന്നങ്ങള്
ആലിംഗനങ്ങളിലോ…
ഈ സൗരഭം എവിടെ നിന്നോ?

Random Song Lyrics :

Popular

Loading...