lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

thiruvonam - rakz radiant & vinaux lyrics

Loading...

[verse 1: rakz radiant]
yeah
ദിനരാത്രങ്ങൾ കാത്തിരുന്നൊരു മാസം, ചിങ്ങ മാസം, ചിങ്ങ മാസം വരവായി
അത്തം നാളെത്തി, പൂക്കളം ഒരുക്കാമിനി കുരുന്നുകളും വരവായി
ഒത്തു കൂടാം ഇനി, ബന്ധുമിത്രാധികളും കൂട്ടരെയും കാണാൻ ഹരമായി
നാടൊരുങ്ങി, വീടൊരുങ്ങി, ആഘോഷത്തിൻ നിറവായി (നിറവായി)
പണ്ടെങ്ങോ മനസ്സിൽ മണ്മറഞ്ഞ ഗൃഹാതുരുത്വത്തിൻ നാളുകൾ
തിരുവോണ ലഹരിയിൽ കാത്തിരുന്ന രാവുകൾ ഉത്രാട രാവുകൾ
അത്തം പത്തായി, പൊന്നോണം വരവായി, നിറമാർന്നതാ പൂക്കളം
വർണ്ണ ശോഭയിൽ മുങ്ങി ദൈവത്തിൻ സ്വന്തം നാട്, കേരളം
ഒത്തൊരുമയുടെ പ്രൗഢിയിൽ നിൽക്കുമെൻ മലനാട് (മലനാട്)
ആഹ്ലാദത്തിന്നതിരില്ല, സന്തോഷമതൊരുപാട് (ഒരുപാട്)
വടംവലി, വള്ളംകളി, ഓണക്കളി പലതുണ്ട് ഓണപ്പതിവിത് പുലികളി
ജലോത്സവം ദൃശ്യ വിസ്മയം; വള്ളംകളിക്കായി ആർപ്പുവിളി

[verse 2: rakz radiant]
ആഡംബരം തൊട്ടു തീണ്ടാത്തൊരാഘോഷം, ആചാരമിത്
ആധുനിക കാലത്തും നാം പാലിക്കുന്നൊരനുഷ്ഠാനമിത്
നാട്ടാരും വീട്ടാരും കൂട്ടാരും അടുക്കളയുമൊരുങ്ങി
പുത്തരിച്ചോറും സ്വാദിഷ്ട വിഭവ സമൃദ്ധ സദ്യയുമൊരുങ്ങി
മാവേലി നാട് വാണൊരു കാലമത് സുവർണ കാലം മാനുഷരേവരും ഒന്നുപോലെ
കള്ളമില്ല ചതിയില്ല, ഈ ഐതീഹ്യം സ്വപ്നതുല്യം പോലെ
മതമേതെന്നില്ലായിത് മലയാളിയുടെ മാത്രം പൊന്നോണം
മലയാളിയുടെ മാത്രം പൊന്നോണം

Random Song Lyrics :

Popular

Loading...