lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

ayyappa - mohanlal & m. g. sreekumar lyrics

Loading...

അയ്യപ്പാ പൊന്നണിക്കോവിലില് ആടിപ്പാടി വരുന്നുണ്ടേ
പഞ്ചഭൂതനായകാ കേട്ടു കൂട്ടു പോരണേ
സ്വാമിയേ ശരണമയ്യപ്പോ…

നെഞ്ചുടുക്കു് എടുത്തു് നീ ഒരുക്കണമീശ്വരാ
സാമവേദസുന്ദരാ സ്വാമിഅയ്യപ്പാ…
തമ്പുരാന്റെ അമ്പലം ഒന്നു കാണുവാന്
ചെമ്പകക്കാവിലെ ചന്ദനപ്പൂമല ഏറിയെത്തുന്നേ…
അയ്യപ്പാ പൊന്നണിക്കോവിലില് ആടിപ്പാടി വരുന്നുണ്ടേ
പഞ്ചഭൂതനായകാ കേട്ടു കൂട്ടു പോരണേ…

മണ്ഡലത്തില് ഒരഞ്ജനക്കിളി നാമമോതും സന്ധ്യയില്
കണ്ടേ കണ്ടേ സ്വാമീരൂപം കണ്ടുനിന്നു ഞാന്
(മണ്ഡലത്തില്…)
ഹരിതമലക്കോവിലില് തിരിതെളിയണ നേരത്തു്
അയ്യാ നിന്നെ കാണാനല്ലോ ജന്മമൊരുങ്ങീ
കനകനിലാച്ചോലയില് കനിവൊഴുകണ നേരത്തു്
അയ്യാ നിന്നില് ചേരാനല്ലോ ഉള്ളു വിതുമ്പി
അയ്യപ്പാ പൊന്നണിക്കോവിലില് ആടിപ്പാടി വരുന്നുണ്ടേ
പഞ്ചഭൂതനായകാ കേട്ടു കൂട്ടു പോരണേ…

പന്തളത്തിലെ കാവളംകുയില് കൂകിയെത്തും കാട്ടിലെ
മേലേ കോണില് സ്വാമീ നാമം കേട്ടു നിന്നു ഞാന്…
(പന്തളത്തിലെ…)
ശബരിഗിരിനാഥനില് ചേര്ന്നു നില്ക്കണ നേരത്തു്
കാണിപ്പൊന്നായ് തീരാനല്ലോ കരളു തുടിച്ചു
ശരണമനോമന്ത്രമായ് പെയ്തലിയണ നേരത്തു്
സ്വാമീപാദം ചേരാനല്ലോ മനസ്സു കൊതിച്ചു…

എന്റയ്യപ്പാ പൊന്നണിക്കോവിലില് ആടിപ്പാടി വരുന്നുണ്ടേ
പഞ്ചഭൂതനായകാ കേട്ടു കൂട്ടു പോരണേ…
എന്റെ നെഞ്ചുടുക്കു് എടുത്തു് നീ ഒരുക്കണമീശ്വരാ
സാമവേദസുന്ദരാ സ്വാമിഅയ്യപ്പാ…
തമ്പുരാന്റെ അമ്പലം ഒന്നു കാണുവാന്
ചെമ്പകക്കാവിലെ ചന്ദനപ്പൂമല ഏറിയെത്തുന്നേ… ഹേയ്
അയ്യപ്പാ പൊന്നണിക്കോവിലില് ആടിപ്പാടി വരുന്നുണ്ടേ
പഞ്ചഭൂതനായകാ കേട്ടു കൂട്ടു പോരണേ…

Random Song Lyrics :

Popular

Loading...