off season - mc couper lyrics
[verse 1]
((മാന്യസദസ്സിനു എന്റെ വിനീതമായ കൂപ്പുകൈ))
എന്റെ തലയിൽ വീണ മീട്ടി ഭീതി
സ്വയമേ തലക്ക് ആഞ്ഞു വീശി വീക്കി നീക്കിഭീതി
ചെറിയ കടങ്ങളൊക്കെ വീട്ടി എന്റെ കീശ കീറി
നീജനാം കാലം എന്റെ നേർക്കു നീട്ടി ബീഡി (wow, മ്യാൻ)
പണ്ട് rum മും cola എം മോന്തും നാഗ രാജൻ (ഏത്)
അന്ന് lights, gold, kings ഇന്ന് kaaja rajan
കണ്ണാടി നിറഞ്ഞു നിന്ന് കണ്ടു മടുത്ത മോന്ത
i flip like a dosa, mood നിറം മാറും ഓന്താ
feelin like ramanan in the deep sea without a glass of soda
തല പെരുത്ത് കേറി തോന്നി എറങ്ങി ഓടാൻ
task ഇല്ല, mask ഉണ്ട്, cask ഇല്ല, flask ഉണ്ട്, lads ഇല്ല, cats ഉണ്ട്, gas ഇല്ല, നാക്കുണ്ട്
ay, pack എങ്ങും ഇല്ല മുത്തേ lock ആണ്
(ay) full cash ഒള്ളവന്റെ കയ്യിൽ stock കാണും
(ay) പറഞ്ഞില്ല എന്ന് വേണ്ട, ഒറ്റ ബീഡി മാത്രം ബാക്കി എങ്കിൽ സൗഹൃദം കോപ്പാണ്
പരുന്തുകൾ പറവകൾ പറ പറ പറക്കണ് , അംബരം അടിമുടി പറ പറ വെളുക്കണ്, ഇത് വൈറ്റില കവലയോ ശവപ്പറമ്പോ?
കലിതുള്ളി പടകലു തമ്മിലടിച്ചോ??
ഇപ്പോ ഓടി തന്ന ടീമുകൾ ഒക്കേ പമ്മി നടന്നോ
പാങ്ങിന് വന്ന മോനെ അമ്മിക്കടിക്കും
cash വേണോന്നമ്മ ചോദിച്ച ചമ്മലടിക്കും
അത് കൊണ്ട് നമ്മ കുമ്മനടിക്കും
പൊകയൂതി പായണ തീവണ്ടി
ഹോമത്തിനൊടുവിൽ ചീങ്കണ്ണി
ചിരിച്ചോണ്ട് പറഞ്ഞാലും, പറഞ്ഞിട്ട് കരഞ്ഞാലും
ജീവിതം മാങ്ങേടെ ചീഞ്ഞണ്ടി
because offseasonഇല് കാറ്റും വീശണില്ല ഞാനും വീശണില്ല ആരും വീശണില്ല
because offseasonഇല് കാറ്റും വീശണില്ല ഞാനും വീശണില്ല ആരും വീശണില്ല
[verse 2]
body രക്തദാഹി mode ഇൽ, night മൊത്തം ഓടി
goodnight മാറി morning time നിദ്ര വന്ന് മൂടി
വ്യക്തമായി വട്ടു, modi ചെമ്പരത്തി ചൂടി
light കത്തി, plate തട്ടി, ഞാൻ ഇരുന്നു പാട്ടു മൂളി
തീയിൽ കുരുത്തായത്തൊണ്ട് പൊള്ളത്തൊന്നുമില്ല
പള്ളേലോന്നുമില്ലേലും തള്ളതോന്നുമില്ല
ഉള്ളിൽ മൊത്തം കള്ളാണേലും കള്ളം തൊള്ളേലില്ല
വില്ലനോന്നുമല്ല, still a ദണ്ണം ഉള്ള പിള്ള
deals സൊക്കെ fatafat എടപ്പാടാ
നേരേ വാ നേരേ പോ എന്ന നിലപാടാ
ഇത് gift ഒന്നുമല്ല, വല്യ twist ഒന്നുമില്ല
കൊറേ നാളു വെയിലു കൊണ്ടതിന്റെ ഫലമാട
ഒരുകടലല പോലൊന്ന് കരകാണാൻ
മലമുകളിൽ നിന്നു മതിമറന്നാടാൻ
മരുന്നടിച്ച് ഇടക്കേടെ പടമാവാൻ
കൊറേ ചടച്ചിരുന്നെഴുതിയ കഥയാടാ
അപ്പോ ചെവിയിലീണം മൂളി വന്ന രക്തദാഹി ഭീരു
ജാഗ്രത കൊതു ശത്രുവേ, മൃത്യുവിലെ തീരു
അല്ല പിന്നെ, മാറ്റമില്ല നിത്യമിതേ scene
രണ്ടു വീശു നോക്കി വീശിയ നീ ഭീതിയിലെ നീര്
പിത്തുക്കി മുക്കി ഞെക്കി colgate tube കാലിയായ്
ഉപാധിയായ പാട്ടു മാറി ഉൾപുകഞ്ഞ ആധിയായി
പുകപടർന്ന മണ്ടയിൽ സ്വസ്ഥബുദ്ധി ആവിയായി
ചളുവടിച്ച് നല്ല നർമ്മബോധവും സമാധിയായി
പൊകയൂതി പായണ തീവണ്ടി
ഹോമത്തിനൊടുവിൽ ചീങ്കണ്ണി
ചിരിച്ചോണ്ട് പറഞ്ഞാലും, പറഞ്ഞിട്ട് കരഞ്ഞാലും
ജീവിതം മാങ്ങേടെ ചീഞ്ഞണ്ടി
because offseasonഇല് കാറ്റും വീശണില്ല ഞാനും വീശണില്ല ആരും വീശണില്ല
because offseasonഇല് കാറ്റും വീശണില്ല ഞാനും വീശണില്ല ആരും വീശണില്ല
Random Song Lyrics :
- repeat - shan lyrics
- 悲しきあしおと (footsteps) - 竹内まりや (mariya takeuchi) lyrics
- bad mood - chiief diin lyrics
- overtime - presby rhymez lyrics
- ロンサム・シーズン (lonesome season) - 岡田有希子 (yukiko okada) lyrics
- you can feel it - yu sung eun (유성은) lyrics
- numb - tim hicks lyrics
- stellar - animal ghosts lyrics
- plato - elle calil lyrics
- you're something new - lee richardson & jonathan murill lyrics