lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

kannanu neadekkan - madhu balakrishnan lyrics

Loading...

കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ഠത്തിലണിയുവാൻ തുളസിഹാരം (2)
തൃക്കൈയ്യിൽ കരുതുവാൻ നറുവെണ്ണയും

നൽകുവാൻ ഒരു ദിനം അരികിലെത്താം
ഗുരുവായൂരമ്പല നടയിലെത്താം
(കണ്ണനു നേദിക്കാൻ…)

ഓടക്കുഴൽ ഞാൻ നടയിൽ വെയ്ക്കാം
ചേലഞ്ചും മയില്പ്പീലിയും കരുതാം (2)
വർണ്ണ പീതാംബരമണിയിക്കാം
സ്വർണ്ണത്തളയും ഞാൻ അന്നു നൽകാം (2)
തിരുമെയ്യിൽ കളഭം ഞാൻ ചാർത്തീടാം
(കണ്ണനു നേദിക്കാൻ…)

ഓടി വന്നെന്നെ സ്വീകരിക്കാൻ നീ
തിരുനടയിൽ കാത്തു നിന്നിടുമോ (2)
പരിഭവമൊക്കെ ഞാനോതിടുമ്പോൾ
മടിയിലിരുന്നതു കേട്ടിടാമോ (2)
മടിയാതെന്നഴൽ തീർത്തിടുമോ
(കണ്ണനു നേദിക്കാൻ…)

Random Song Lyrics :

Popular

Loading...