lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

nilavinte - m. g. sreekumar lyrics

Loading...

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ,
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പ്പവളെ,
ഏതപൂര്വ തപസ്സിനാല് ഞാന് സ്വന്തമാക്കീ നിന്

രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം

((നിലാവിന്റെ നീലഭസ്മ കുറിയാണിഞ്ഞവളെ,
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പ്പവളെ))

തങ്കമുരുകും നിന്റെ മെയ് തകിടില് ഞാനെന്
നെഞ്ചിലെ അനുരാഗത്തിന് മന്ത്രമെഴുതുമ്പോള്
കണ്ണിലെരിയും കുഞ്ഞുമണ് വിളക്കില് വീണ്ടും
വിങ്ങുമെന് അഭിലാഷത്താല് എണ്ണ പകരുമ്പോള്
തെച്ചിപ്പൊന്ചോപ്പില് തത്തും ചുണ്ടിന്മേല് ചുംബിക്കുമ്പോള്
ചെല്ലക്കാറ്റില് കൊഞ്ചുമ്പോള്
എന്തിനീ നാണം
തേനിളം നാണം

((നിലാവിന്റെ നീലഭസ്മ കുറിയാണിഞ്ഞവളെ,
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പ്പവളെ))

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന് ചോട്ടില് നാം വന്നിരിക്കുമ്പോള്
കുഞ്ഞു കാറ്റിന് ലോലമാം കുസൃതിക്കൈകള്
നിന്റെയോമല് പാവാടത്തുമ്പുലയ്ക്കുമ്പോള്

ചാഞ്ചക്കം ചെല്ലക്കോമ്പില്
ചിങ്ങാരച്ചേലില് മെല്ലെ
താഴമ്പൂവായി തുള്ളുമ്പോള്
നീയെനിക്കല്ലേ
നിന് പാട്ടെനിക്കല്ലേ

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ,
കാതിലോല കമ്മലിട്ടു കുണുങ്ങി നില്പ്പവളെ,
ഏതപൂര്വ തപസ്സിനാല് ഞാന് സ്വന്തമാക്കീ നിന്
രാഗലോലപരാഗ സുന്ദര ചന്ദ്രമുഖബിമ്പം

മുഹൂ മുഹൂ
മുഹൂ

Random Song Lyrics :

Popular

Loading...