lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

aniyathipraavinu (bit) - k. s. chithra lyrics

Loading...

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരിസുഖമുള്ള നോവ്
അതിൽ തെരുതെരെ ചിരിയുടെ
പുലരികൾ നീന്തും

മണിമുറ്റമുള്ളൊരു വീട്

ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോർമ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാർക്കും നൽകീടും ഞാൻ

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരിസുഖമുള്ള നോവ്
അതിൽ തെരുതെരെ ചിരിയുടെ
പുലരികൾ നീന്തും
മണിമുറ്റമുള്ളൊരു വീട്

ലാ ലല ലലലല
ലാ ലല ലലലല

സ്നേഹമെന്നും പൊന്നൊളിയായ്
ഈ പൂമുഖം മെഴുകീടുന്നൂ
ദീപനാളം പ്രാഥനയാൽ
മിഴിചിമ്മാതെ കാത്തീടുന്നൂ
ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ
രുചിഭേദങ്ങളും പിടിവാദങ്ങളും
തമ്മിലിടയുമൊടുവിൽ തളരും

ഇവളെല്ലാർക്കുമാരോമലായ്
ഒളി ചിന്തുന്ന പൊൻ ദീപമായ്

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരിസുഖമുള്ള നോവ്
അതിൽ തെരുതെരെ ചിരിയുടെ
പുലരികൾ നീന്തും
മണിമുറ്റമുള്ളൊരു വീട്

ലാ ലല ലലലല
ലാ ലല ലലലല

കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യതീരങ്ങളിൽ
കാത്തുനിൽക്കും ത്യാഗങ്ങളിൽ
നാം കാണുന്നു സൂര്യോദയം
തമ്മിൽ പ്രിയമാകണം നെഞ്ചിൽ നിറവാകണം
കണ്ണിൽ കനിവൂറണം നമ്മളൊന്നാകണം
എങ്കിൽ അകവും പുറവും നിറയും

ഇവൾ എന്നെന്നും തങ്കക്കുടം
ചിരി പെയ്യുന്ന തുമ്പക്കുടം

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരിസുഖമുള്ള നോവ്
അതിൽ തെരുതെരെ ചിരിയുടെ
പുലരികൾ നീന്തും
മണിമുറ്റമുള്ളൊരു വീട്

ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോർമ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാർക്കും നൽകീടും ഞാൻ

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരിസുഖമുള്ള നോവ്
അതിൽ തെരുതെരെ ചിരിയുടെ
പുലരികൾ നീന്തും
മണിമുറ്റമുള്ളൊരു വീട്

Random Song Lyrics :

Popular

Loading...