mouna nombaram - k. j. yesudas lyrics
Loading...
മൗന നൊമ്പരം മൗന നൊമ്പരം
സ്മൃതികൾ തീർക്കും പഞ്ജരം
കരയാൻ പോലും കഴിയാതെ
കദനം വളരും ഹൃദയം ഹൃദയം
മൗന നൊമ്പരം
വിധിയുടെ കൈകൾ വിളയാടുന്നു
വിരിയും പൂവുകൾ കൊഴിയുന്നു
വിധിയുടെ കൈകൾ വിളയാടുന്നു
വിരിയും പൂവുകൾ കൊഴിയുന്നു
ജനിക്കുമ്പോഴെ കൂടെ ജനിക്കും മരണം
ഇവിടെ പലതും മാറ്റുന്നു
ജീവിതം അതു നോക്കി വിതുമ്പുന്നു
മൗന നൊമ്പരം മൗന നൊമ്പരം
സ്മൃതികൾ തീർക്കും പഞ്ജരം
കരയാൻ പോലും കഴിയാതെ
കദനം വളരും ഹൃദയം ഹൃദയം
മൗന നൊമ്പരം.
രജനിയിൽ നിന്നും പകൽ വിടരുന്നു
പകലോ രാവിൽ ലയിക്കുന്നു
രജനിയിൽ നിന്നും പകൽ വിടരുന്നു
പകലോ രാവിൽ ലയിക്കുന്നു
മഴയായ് മഞ്ഞായ് വെയിലായ് അണയും കാലം ഇവിടെ പലതും മായ്ക്കുന്നു
ജീവിതം അതു നോക്കി വിതുമ്പുന്നു
മൗന നൊമ്പരം മൗന നൊമ്പരം
സ്മൃതികൾ തീർക്കും പഞ്ജരം
കരയാൻ പോലും കഴിയാതെ
കദനം വളരും ഹൃദയം ഹൃദയം
മൗന നൊമ്പരം…
Random Song Lyrics :
- jjj - the p1ckles lyrics
- nas ruas de s.s.a - nagô b.a lyrics
- azathoth (open the gates) - antipeewee lyrics
- molly - desiigner lyrics
- i will never let me go - leo mello lyrics
- preamble - diezo the rapper lyrics
- home - yung shakur lyrics
- brace face - iq lyrics
- sing for joy - the imperials lyrics
- reazione - totò pa lyrics