lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

vrindavana kanna - k. j. yesudas & s. janaki lyrics

Loading...

വൃന്ദാവനക്കണ്ണാ നീയെന് കണ്ണുകളല്ലേ
എന്നിലലിഞ്ഞു നിര്വൃതി നല്കൂ
നിമിഷങ്ങള് തോറും നീ…

ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ
അപ്സരദേവീ എന്നും നീയെന് ജീവനല്ലേ

ആനന്ദലഹരിയിലാടാം ജീവിതമാകെ
മന്മഥരാജാ മാനസചോരാ മാറോടണയൂ നീ
എന് മാറോടണയൂ നീ…
ഉല്ലാസയാമങ്ങളൊന്നായ് മാടി വിളിയ്ക്കുന്നൂ
നിന്നിലലിയാന് ഒന്നായ് ചേരാന്
യുഗങ്ങളാകെ, ഇനി യുഗങ്ങളാകെ

നിന്നെക്കണ്ടാല് എന്നനുരാഗതന്ത്രികള് മുറുകുന്നൂ
ഉന്മാദലഹരിയെന് മനസ്സില് ഇക്കിളി കൂട്ടുന്നൂ
നിന്റെ നെഞ്ചിലണഞ്ഞാല് ഭൂമിയില് മറ്റൊരു
സ്വര്ഗ്ഗം കാണുന്നു, ഞാനൊരു സ്വര്ഗ്ഗം കാണുന്നു
(നിന്നെ…)

ആനന്ദസാമ്രാജ്യത്തിലെ റാണിയല്ലേ നീ
അപ്സരദേവീ എന്നും നീയെന് ജീവനല്ലേ
വൃന്ദാവനക്കണ്ണാ നീയെന് കണ്ണുകളല്ലേ

ധനുമാസക്കുളിരോ പനിനീര്മലരോ നിന് മേനി
മാന്മിഴിയാളിന് പുഞ്ചിരിയെന്നില് മോഹമുണര്ത്തുന്നു
നിന്റെ തളിര്മേനിയില് പടര്ന്നു കയറാം ലതയായ് ഞാനിന്ന്
ഒരു ലതയായ് ഞാനിന്ന്…
(വൃന്ദാവന…)

Random Song Lyrics :

Popular

Loading...