lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

mohikkum - k. j. yesudas & chitra lyrics

Loading...

മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ (2)
ആരേ പാടുന്നൂ

കളിച്ചങ്ങാതീ നീ വരുമോ (2)
കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം
തിരയുവാൻ (മോഹിക്കും.)

ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന സാന്ധ്യദേവത നീ (2)
നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ
കുളുർത്തെന്നൽ തൊട്ട കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ (2)
നാടൻ ചിന്താനോ തുടി താളം തന്നാട്ടേ (2)
വരിവണ്ടിൻ പാട്ട് പാടാമിന്നിനി ഓ.ഓ.ഓ. (മോഹിക്കും.)

കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ തകിട തിമിലതോം
കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ പ്രണയമധുരമോ
ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ (2)
കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ (2)
കുളിർമഞ്ഞിൻ വെള്ളിമന്ദാരക്കുട ഓ.ഓ.ഓ.(മോഹിക്കും…)

Random Song Lyrics :

Popular

Loading...