lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

aaro nee aaro - deepak dev lyrics

Loading...

[intro]
ആരോ നീ ആരോ?
ആരോ നീ ആരോ?
ആരോ നീ ആരോ?
ആരോ നീ ആരോ?

[instrumental break]

[verse 1: shweta mohan]
അലകടലൊലി ആരു നീ?
കനലൊളി അഴകാരു നീ?
തിരയുടെ വരവാരോ?
കലയുടെ തികവാരോ?

[verse 2: k.j. yesudas]
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ? ഇനി നീ പറയൂ

[refrain]
ആരോ നീ ആരോ?

[verse 3: shweta mohan]
അലകടലൊലി അരോ?
കനലൊളി അഴകാരോ?
നിറയുടെ വരവാരോ?
കലയുടെ തികവാരോ?
[instrumental break]

[verse 4: shweta mohan]
ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ
തിങ്കൾ കല ചൂടി
പറന്നുയർന്നൊരു പൊൻ
പൊന്നായ് മിന്നി നീ

[pre*chorus: shweta mohan]
ഏഴിമലയിലേ ഏലമലയിലേ
പീലിനീർത്തും മയിലുപോൽ നീ
എൻ കനവിൽ കളിയാടുന്നു
തീരാ മോഹം ഉടലാർന്നവനേ

[refrain]
ആരോ നീ ആരോ

[verse 5: yesudas]
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ? ഇനി നീ പറയൂ

[instrumental break]

[verse 6: k.j. yesudas]
കാവിൽ വാഴുമൊരു കന്നി
പൊൻ കളരിവാതിലിലെ ദേവി
ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ
ചിതറിവരുന്നോളേ
[verse 7: k.j. yesudas]
തെന്നൽ തോല്ക്കും തളിരാലേ
ഒളി മിന്നൽ പോലെ അഴകോളെ
കറുകറെ കറുത്തൊരു കരിമുകിൽ പോലെ
മുടിയുലയുന്നോളെ

[pre*chorus: k.j. yesudas]
മധുകരമൊഴി മദകരമിഴി
പടിയേറിവന്ന പനിമദിയേ

[refrain]
ആരോ നീ ആരോ

[verse 8: k.j. yesudas]
മുടിയിടയുമൊരഴകേ
തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ? ഇനി നീ പറയൂ

[verse 9: shweta mohan]
അലകടലൊലി അരോ
കനലൊളി അഴകാരോ
നിറയുടെ വരവാരോ
കലയുടെ തികവാരോ

[outro]
ആരോ നീ ആരോ
ആരോ നീ ആരോ

Random Song Lyrics :

Popular

Loading...