victim#1 - artera lyrics
ആദ്യമായി എല്ലാ അമ്മ പെങ്ങമ്മാർക്കും എൻ വന്ദനം
ഇത് നിങ്ങൾക്ക് വേണ്ടിയുള്ള എന്റെ സമർപ്പണം
ഒരു നല്ല നാളെയുണ്ട് അതിനി വരണം
മാറ്റേണ്ട നിയമങ്ങൾ മാറ്റണം
yeah
ദൈവത്തിൻ സ്വന്തം നാടിതു പണ്ടെങ്ങാരോ വിളിച്ചൊരു നാടിതു
ദൈവത്തെ കാണ്മാനില്ല ഭൂമിയിൽ തൻ നരകം ഇന്നിത്
സ്ത്രീത്വത്തെ പിച്ചിച്ചീന്തും കാട്ടാളന്മാർ വാഴും നാടിത്
നിയമത്തിൽ പഴുതുകൾ ഉണ്ടവർക് തിന്ന് കൊഴുത്തു നടക്കാനായി
കാലൻ പോലും വിറക്കും മാലോർ ചോര കുടിക്കും കാലം
പകൽ മാന്യരെ വാനോളം
പാടി ഉയർത്തും കാലം
സംരക്ഷണം വാക്ദാങ്ങളിൽ ഒന്നായി മാറും കാലം
പിടികിട്ടാ പുള്ളികൾ അങ്ങനെ പെരുകി കൂടും കാലം
നാം ഒന്നും മാറുന്നില്ല
നിയമങ്ങൾ മാറ്റുന്നില്ല
എന്തൊക്കെ നടന്നിട്ടും ഒരു അടി പോലും നീ മുന്നോട്ട് ഇല്ല
നീ വാർത്തകൾ കാണുമ്പോൾ നീ സഹതപിച്ചു page മറിക്കും
നേരിൽ കാണുമ്പോൾ നീ photo എടുത്ത് insta ഇൽ post ഇടും
i am feeling sad, please pray for her
എന്ന് caption അങ്ങനെ കേറുമ്പോൾ
നീ ഓർക്കുന്നില്ല
നീ ഓർക്കുന്നില്ല നാളയിൽ നിന്റെ പെങ്ങൾക്കും ഈ ഗതി വരാം
നീ പ്രീതികരിക്ക് നീ ശബ്ദം ഉയർത്ത്
നെഞ്ചിലെ തീ അങ്ങ് ആളി കത്ത്
മുന്നോട്ട് ഇറങ് ഈ കാലത്ത്
സ്വതന്ത്യത്തെ മുറുക്കി പിടിക്ക്
ഇനി ഒരു പീഡനം നടക്കരുത് എന്ന് ബോധ മനസ്സിനെ ഓർമിപ്പിക്ക്
അമ്മയെ പെങ്ങളെ പിച്ചിച്ചീന്തും ഈ കാട്ടാളന്മാരെ കൊല്ലണം
അമ്മയെ പെങ്ങളെ പിച്ചിച്ചീന്തും ഈ കാട്ടാളന്മാരെ കൊല്ലണം
പെണ്ണെ നിൻ കഥ ഇവിടെ
തീരുന്നില്ല അത് ഒരു നാളും
കണ്ണേ നിൻ കണ്ണുകൾ ഇനിയും നനയരുത് ഇനി ഒരു കാലത്തും
എന്തെ ഈ നാടിനു ഇനിയും ശപമോക്ഷം ഒരു അനുവര്യം
വന്നേ നിനക്കായി
മാറ്റത്തിന് പുതു പുലരി
ok listen!
ഈ പാട്ട് എൻ പ്രേതിഷേദം, ഇത് hip*hop തന്ന എൻ ശബ്ദം
ദുരിതങ്ങൾ കണ്ട് മടുത്ത മലയാളിയുടെ തന്ന് രോദനം
ഇനി ഇല്ല ഞാൻ പുറകോട്ട്, ഇനി ഒറ്റകെട്ടായി മുന്നോട്ട്
സഹനത്തിന് പരുതി കഴിഞ്ഞു, ഇനി വേണം ഒരു ശേഷിപ്
സ്ത്രീ എന്നാൽ ദേവി, കുടുംബത്തിന് ത്യാഗി
നൂറായിരം സ്വപ് നങ്ങൾ ഉണ്ടെന്ന് ആ മിഴികൾ ഓതി
ഇനി അതിനെ തകർക്കാൻ
അനുവദിക്കില്ലെൻ വാക്ക്
കൂടപ്പിറപ്പ് അല്ലെങ്കിലും ഉണ്ട് സഹജർ നീ ഓർക്ക്
വെറും പെണ്ണെന്നു കരുതി നീ കേറി പിടിക്കും
വികാരം ഉണരുമ്പോൾ നീ നിന്നെ മറക്കും
അമ്മേന്നോ പെങ്ങളെന്നോ ഓർക്കാതെ നീ പ്രവർത്തിക്കും
അതോർത്തു ഒരുനാൾ നീ വെള്ളം കുടിക്കും
നിയമ പാലകർ നിന്നെ പിടിക്കും arrest ചെയ്യും
നരക വേദന നീ അറിയും നീ അനുഭവിക്കും
കാലം എത്ര കഴിഞ്ഞാലും നിന്നെ തൂക്കിലേറ്റും
ഇത് എന്റെ പ്രാക്കല്ല പ്രായശ്ചിത്തം മാത്രം
മാറണം നിയമം നല്ല ഭരണം വരണം
കാഴ്ച പാടുകൾ മാറണം
സ്ത്രിയെ നീ വണങ്ങണം
അനീതിക്ക് മരണം
അതാണ് ഇനി ശരണം
മാറ്റങ്ങൾ വരണം ഈ കഥ മൊത്തോം മാറണം
മാറണം നിയമം നല്ല ഭരണം വരണം
കാഴ്ച പാടുകൾ മാറണം
സ്ത്രിയെ നീ വണങ്ങണം
അനീതിക്ക് മരണം
അതാണ് ഇനി ശരണം
മാറ്റങ്ങൾ വരണം ഈ കഥ മൊത്തോം മാറണം
പെണ്ണെ നിൻ കഥ ഇവിടെ
തീരുന്നില്ല അത് ഒരു നാളും
കണ്ണേ നിൻ കണ്ണുകൾ ഇനിയും
നനയരുത് ഇനി ഒരു കാലത്തും
എന്തെ ഈ നാടിനു ഇനിയും
ശപമോക്ഷം ഒരു അനുവര്യം
വന്നേ നിനക്കായി
മാറ്റത്തിന് പുതു പുലരി
Random Song Lyrics :
- reckless master - angel martyr lyrics
- ich leb' im traum - wind lyrics
- elliott smith blues - 50 cent haircut lyrics
- pippette - sinqueschei lyrics
- moth to a flame - besomorph lyrics
- nắng ở góc phố - icd lyrics
- talosobe - cdq lyrics
- trap cajka - bore balboa lyrics
- insane - kgp lyrics
- my car is a hybrid (so i'm better than you) - flexii. lyrics